Posts

അബ്ബാസ്, നീ എവിടെയാണ്?

Shahzad k Abdul Majeed കുവൈത്തിലായിരുന്നു. ഗള്‍ഫിലെത്തി ആദ്യം ജോലി ലഭിച്ച വര്‍ക്ഷോപ്പിലെ കഠിനദിനങ്ങളിലൊന്ന്. വെയില്‍ കത്തുന്നൊരു നട്ടുച്ചയില്‍നിന്ന് ഒരാള്‍ പെട്ടെന്ന് ഞങ്ങളുടെ വര്‍ക്ഷോപ്പിലേക്ക് പാഞ്ഞുവന്നു. ഇറാഖിയാണ്. കൂടെയുണ്ടായിരുന്നു ആരോ പറഞ്ഞു.  അയാളുടെ തല പൊട്ടി ചോര കുതിച്ചു കൊണ്ടിരുന്നു. മുഖം മുഴവന്‍ രക്തത്തിന്റെ പല പല വൃത്തങ്ങള്‍. ജീവിതം മുഴവന്‍ ഓടിക്കൊണ്ടിരുന്ന തെരുവുനായയെപ്പോലെ അയാള്‍ അണക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ കിതപ്പോടെ നിന്ന്, എന്തോ പറയാന്‍ ശ്രമിക്കുമ്പോഴേക്ക് അയാ്ല തേടി അവര്‍ ഓടിക്കയറി. പൊലീസുകാര്‍. അവരും കിതയ്ക്കുന്നുണ്ടായിരുന്നു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത ലാത്തിയായിരുന്നു  അവരുടെ കൈയില്‍. അവരെ കണ്ടതും കണ്ണുപൊത്തി നിലവിളിച്ചു കൊണ്ടിരുന്നു അയാളുടെ മുട്ടുകാലുകള്‍ക്ക് നേരെ ആ ലാത്തികള്‍ തുരുതുരാ പറന്നു. നിലത്തേക്ക് വീണ അയാളുടെ കാല്‍മുട്ടുകള്‍ അവര്‍ അടിച്ചു പൊട്ടിച്ചു. ചോരയുടെയും നിലവിളികളുടെയും ഇടയിലൂടെ അവരയാളെ റോഡിലേക്ക് വലിച്ചിഴച്ചു. ഇത്തിരി അകലെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലേക്ക് പഴഞ്ചാക്കുപോലെ വലിച്ചെറിഞ്ഞു. വല്ലാത...
നിലാവുള്ള രാത്രി വെളിച്ചം നേര്‍ത്ത നൂല് പോലെ പെയ്തിറങ്ങുന്നുണ്ട്‌, പൂമര ചില്ലകളിലൂടെ... എനിക്കരികില്‍ പാട്ട് പാടാറുള്ള സുഹ്രത്. ഏറ്റവും ചെറിയ തെന്നല്‍ ഇടയ്ക്കിടെ കണ്ണില്‍ വന്നറിയിക്കുന്നുണ്ട്, തണുപ്പുണ്ടെന്നു. പേരറിയാത്ത ഏതോ പാട്ടുകാരന്‍ പണ്ടെന്നോ പാടിയ പാട്ടിന്റെ വരികള്‍ ഓര്‍മിച്ചെടുക്കാന്‍ പാട് പെടുന്നു പാട്ട് പാടാറുള്ള സുഹ്രത്. കൈവിരലുകള്‍ ചെവിയോടടുത്തു നെറ്റിയില്‍ ചേര്‍ത്ത് ഇടയ്ക്കിടെ മൂളിനോക്കുന്നുമുണ്ട്.

ഒരൊറ്റ ചാട്ടം...

Image
ഒരൊറ്റ ചാട്ടം... അത് ചിലപ്പോ നിങ്ങളെ മരുഭൂമിയില്ലോ നടുക്കടലിലോ എത്തിച്ചേക്കാം... പക്ഷെ, ചിലപോഴത് വസന്തഭൂവിലും കൊണ്ടെത്തിക്കും .

മാധ്യമം കവര്‍ സ്റ്റോറി

മാധ്യമം കവര്‍ സ്റ്റോറി

അവര്ക്കു പൂക്കള്‍ മുഴുവന്‍ പിഴുതു കളയാന്‍ കഴിഞ്ഞേക്കും . വസന്തത്തെ തടയാനവില്ലല്ലോ...

അവര്ക്കു പൂക്കള്‍ മുഴുവന്‍ പിഴുതു കളയാന്‍ കഴിഞ്ഞേക്കും . വസന്തത്തെ തടയാനവില്ലല്ലോ...

ORKUT

My orkut friends
അവര്‍ പറഞ്ഞു.. നിനക്കിതു സമയം നല്ലതല്ലേന്നു. നല്ല സമയം നല്ല ചോറു നല്ല കറി നല്ല മധുരം നല്ല പുളിപ്പു നല്ല എരിവു അങ്ങിനെയെങ്കില്‍ എങ്ങിനെയായിരിക്കും നല്ല സമയം? ചോറു പോലെ ?! കറി പോലെ ?! മധുരം പുളിപ്പു എരിവു...
Image
Image
2 seven star in U.A.E.
Image
Sharjah old Palace an Evening view

നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?

ഒരിക്കലും പ്രണയിക്കാത്ത ഒരു ഭ്രാന്തന്റെ ഞരമ്പു പൊട്ടിയുള്ള നിലവിലിയാണിതു। ഒരറ്റത്തുനിന്ന് ‍മറ്റേഅറ്റത്തേക്ക് പ്രണയത്തിന് ന്നൂല്‍പാതമാ‍ത്രം। അതുപൊട്ടാ‍ന്‍ സംശയത്തിന്റെ ചെറിയ സൂചിമുനയെങ്കിലും മതി। എന്റെ ആകാ‍ശം നിനക്കും സ്വന്തമാകുമ്പോള്‍ നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്? കണ്ണുകള്‍ കൊതിച്ചത് ചെമ്പരത്തി പൂവിന്റെ നെടുകെ ചേതിച്ച ചിത്രമല്ല ِപ്രണയം സ്വപ്നം മരണം കണ്ണുനീര്‍ ചോര പോലെ കട്ടപിടിച്ചൊട്ടിയതാണിവ

ആമിക്ക്

ചിലരുണ്ട് അവരുടെ ചെറിയ കൂസുര്‍തികള്‍ക്കു കവിതയെക്കാള്‍ മൂര്‍ച്ച വരും. കാതങ്ങള്‍ക്കകലെ ആണെങ്കിലും ചാരത്തെന്നപോല്‍. വളരെ ചെറിയ വാക്കുകള്‍ ‍ജീവിചതു മുഴുവന്‍ പറഞ്ഞേക്കും. സ്വപ്നങ്ങള്‍ പട്ടം പോലെപറത്തി രസിക്കും. മുന്തിരി വള്ളി പോലെ പടര്‍ന്നു കയറും തീരത്തോടു കലഹിച്ചേയിരിക്കും. ചിലപ്പോസ്വപ്നത്തിലെന്നപോല്‍ ഒരു വരവുണ്ട് സ്വര്‍ഗത്തോളം കൊണ്ടു ചെല്ലും.
‍കൂട്ടരെ വാ നമുക്കാ പഴയകാലം വരെപോയേച്ചു വന്നേക്കാം. മഞ്ചാടി കുരു പെറുക്കാം മരംചാടി മറിയാം മാനത്തു പട്ടത്തിനൊപ്പം പറക്കാം മയിലാട്ടം കുയില്‍പ്പാട്ട് കാട്ടാറിന്‍ ഗര്‍ജനം കാത്തിരിക്കുന്നുണ്ട് പൂത്തിരിക്കുന്നുണ്ട്.

വിവാഹത്തിനു ഷേശം

പെണ്ണിനെയും കൂട്ടി പട്ടണ പ്രദിക്ഷിണം. ബ്ലാക് തെണ്ടറിലോ വീഗാലാന്റിലോ ഒരു ഹണിമൂണ്‍ ട്രിപ്പ്. സുഹ്ര്‍ത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏതെങ്കിലും ബാര്‍ അറ്റാച്ഛ്ട് ഹോട്ടലില്‍ ഒരു നിശാ പാര്‍ട്ടി. വേച്ചു വേച്ചു വീട്ടിലെത്തുമ്പോ നിഗണ്ടു നോക്കി നാലു തെറിയുമവാം. പെണ്ണിന്റെ പുറം മദ്ദളമാക്കുന്നതിലും വിരോധ്മില്ല. ക്കിട്ടിയ തുക തീര്‍ന്നാല്‍ അടുത്ത ഗഡുവിനായ് അവളെ വീട്ടിലേക്കയക്കാം. പിന്നീട് ഒരു സ്റ്റഊ പൊട്ടിതെറിയോ ഒരു തുണ്ടു കയറോ അവള്‍ക്കു സമ്മാനിക്കാം ശുഭം. ഇനി നമുക്കു ഒന്നേന്നു തുടങ്ങാം.

ചില നേരങ്ങളിലെ പ്രണയ ചിത്രങ്ങള്‍

മായ്ക്കാന്‍ പറ്റാത്ത ചിത്രങ്ങളില്‍ ചിലര്‍ കുറുകെ വരയാറുണ്ട്, ചിലപ്പോ മനസു കീറിപോകും. ***** എന്നിൽ നിന്നും  അടർത്തി മാറ്റിയ  ഒരു തുണ്ട് മേഘം  നിന്റെ കൈവെള്ളയിൽ  ഞെരിച്ച്‌ പെയ്യാതായി ഇനിയൊരു തുള്ളി പോലും  പെയ്യാനില്ലാതെ ഞാനും  ***** ജീവൻ വെടിഞ്ഞ പ്രണയത്തെ   അടക്കം ചെയ്യാൻ  മനസ്സിലൊരു കുഴികുത്തണം  അതിന്റെ അരികുകളിൽ  നേർത്തനൊമ്പരങ്ങൾകൊണ്ട് ചുവരുതീർക്കണം  പതിയെപ്പതിയെ അലിഞ്ഞുതീരുന്ന  നൊമ്പരങ്ങൾക്കുറപ്പിനായ്   കരച്ചിൽക്കൊണ്ട് നനക്കണം  ഇടക്കിടെ
ചെറിയ ഇലകളുള്ളൊരു മരചുവട്ടില്‍ അരിപ്രാവെനിക്കൊരു ചിറകു തന്നു. പറക്കാന്‍ ഇരുപ്തു എളുപ്പ വഴികള്‍ എന്ന കൊച്ചു പുസ്ത്കവും. മരചുവട്ടില്‍ എനിക്കൊപ്പമിരുന്നവന്‍ ഞാനറിയതെ ചിറക് സ്വന്തമാക്കി. എളുപ്പവഴികള്‍ പഠിച്ചപ്പോഴേക്കും അവന്‍ പറന്നു തുടങ്ങിയിരുന്നു.
വിലുമ്പിമരത്തിന്റെ ഉച്ചിയില്‍ അവള്‍ക്കായി വിലുമ്പി പറിക്കാന്‍ കയറിയതായിരുന്നു ആദ്യത്തെ അറിയപെട്ട സാഹസം, അന്നത്തെ അടിയുടെ പാടില്‍ അവളുടെ കണ്ണീര്‍ വീണത് ആദ്യത്തെ അനുതാപം. മത്സരിച്ച് പുഴ നീന്തി അക്കരെ ചെന്നപ്പൊ ആദ്യത്തെ ആരധന. ആരാധന വീട്ടുകാരറിഞ്ഞപ്പോ ആദ്യത്തെ വിലക്ക്. നാ‍ടകത്തിലെ കാമുകിയെ കെട്ടിപിടിച്ചതിനു ആദ്യത്തെ പിണക്കം. പെണ്ണുകാണാന്‍ പയ്യന്‍ വന്നന്ന് ഉപേക്ഷിക്കലേ എന്ന് ആദ്യത്തെ ആലിംഗനം. തിരിച്ചയച്ചപ്പോ ആദ്യമായ് കര‍ഞ്ഞുവോ! അവസാമായ് കാണാനായ് ‍വിലുമ്പിമരത്തിന്റെ ഉച്ചിയില്‍ ആദ്യത്തെ കാത്തിരിപ്പ്!!!
പാഴ് ചെടിയാണെങ്കിലും പിഴുതുകാളഞ്ഞില്ലിതുവരെ. പറിച്ചു നട്ടിട്ടേ ഉള്ളൂ വേരറുക്കാതെ.