നിലാവുള്ള രാത്രി
വെളിച്ചം
നേര്‍ത്ത നൂല് പോലെ
പെയ്തിറങ്ങുന്നുണ്ട്,
പൂമര ചില്ലകളിലൂടെ...
എനിക്കരികില്‍
പാട്ട് പാടാറുള്ള സുഹ്രത്.
ഏറ്റവും ചെറിയ തെന്നല്‍
ഇടയ്ക്കിടെ
കണ്ണില്‍ വന്നറിയിക്കുന്നുണ്ട്,
തണുപ്പുണ്ടെന്നു.
പേരറിയാത്ത ഏതോ പാട്ടുകാരന്
പണ്ടെന്നോ പാടിയ പാട്ടിന്റെ വരികള്‍
ഓര്മിച്ചെടുക്കാന് പാട് പെടുന്നു
പാട്ട് പാടാറുള്ള സുഹ്രത്.
കൈവിരലുകള്‍ ചെവിയോടടുത്തു
നെറ്റിയില്‍ ചേര്‍ത്ത്
ഇടയ്ക്കിടെ മൂളിനോക്കുന്നുമുണ്ട്.
വിലുമ്പിമരത്തിന്റെ ഉച്ചിയില്‍ അവള്‍ക്കായി വിലുമ്പി പറിക്കാന്‍ കയറിയതായിരുന്നു ആദ്യത്തെ അറിയപെട്ട സാഹസം, അന്നത്തെ അടിയുടെ പാടില് അവളുടെ കണ്ണീര് വീണത് ആദ്യത്തെ അനുതാപം. മത്സരിച്ച് പുഴ നീന്തി അക്കരെ ചെന്നപ്പൊ ആദ്യത്തെ ആരധന. ആരാധന വീട്ടുകാരറിഞ്ഞപ്പോ ആദ്യത്തെ വിലക്ക്. നാടകത്തിലെ കാമുകിയെ കെട്ടിപിടിച്ചതിനു ആദ്യത്തെ പിണക്കം. പെണ്ണുകാണാന്‍ പയ്യന് വന്നന്ന് ഉപേക്ഷിക്കലേ എന്ന് ആദ്യത്തെ ആലിംഗനം. തിരിച്ചയച്ചപ്പോ ആദ്യമായ് കരഞ്ഞുവോ! അവസാമായ് കാണാനായ് വിലുമ്പിമരത്തിന്റെ ഉച്ചിയില്‍ ആദ്യത്തെ കാത്തിരിപ്പ്!!!
Comments