Posts

Showing posts from April 21, 2010
നിലാവുള്ള രാത്രി വെളിച്ചം നേര്‍ത്ത നൂല് പോലെ പെയ്തിറങ്ങുന്നുണ്ട്‌, പൂമര ചില്ലകളിലൂടെ... എനിക്കരികില്‍ പാട്ട് പാടാറുള്ള സുഹ്രത്. ഏറ്റവും ചെറിയ തെന്നല്‍ ഇടയ്ക്കിടെ കണ്ണില്‍ വന്നറിയിക്കുന്നുണ്ട്, തണുപ്പുണ്ടെന്നു. പേരറിയാത്ത ഏതോ പാട്ടുകാരന്‍ പണ്ടെന്നോ പാടിയ പാട്ടിന്റെ വരികള്‍ ഓര്‍മിച്ചെടുക്കാന്‍ പാട് പെടുന്നു പാട്ട് പാടാറുള്ള സുഹ്രത്. കൈവിരലുകള്‍ ചെവിയോടടുത്തു നെറ്റിയില്‍ ചേര്‍ത്ത് ഇടയ്ക്കിടെ മൂളിനോക്കുന്നുമുണ്ട്.