Posts

Showing posts from April 19, 2007

വിവാഹത്തിനു ഷേശം

പെണ്ണിനെയും കൂട്ടി പട്ടണ പ്രദിക്ഷിണം. ബ്ലാക് തെണ്ടറിലോ വീഗാലാന്റിലോ ഒരു ഹണിമൂണ്‍ ട്രിപ്പ്. സുഹ്ര്‍ത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏതെങ്കിലും ബാര്‍ അറ്റാച്ഛ്ട് ഹോട്ടലില്‍ ഒരു നിശാ പാര്‍ട്ടി. വേച്ചു വേച്ചു വീട്ടിലെത്തുമ്പോ നിഗണ്ടു നോക്കി നാലു തെറിയുമവാം. പെണ്ണിന്റെ പുറം മദ്ദളമാക്കുന്നതിലും വിരോധ്മില്ല. ക്കിട്ടിയ തുക തീര്‍ന്നാല്‍ അടുത്ത ഗഡുവിനായ് അവളെ വീട്ടിലേക്കയക്കാം. പിന്നീട് ഒരു സ്റ്റഊ പൊട്ടിതെറിയോ ഒരു തുണ്ടു കയറോ അവള്‍ക്കു സമ്മാനിക്കാം ശുഭം. ഇനി നമുക്കു ഒന്നേന്നു തുടങ്ങാം.

ചില നേരങ്ങളിലെ പ്രണയ ചിത്രങ്ങള്‍

മായ്ക്കാന്‍ പറ്റാത്ത ചിത്രങ്ങളില്‍ ചിലര്‍ കുറുകെ വരയാറുണ്ട്, ചിലപ്പോ മനസു കീറിപോകും. ***** എന്നിൽ നിന്നും  അടർത്തി മാറ്റിയ  ഒരു തുണ്ട് മേഘം  നിന്റെ കൈവെള്ളയിൽ  ഞെരിച്ച്‌ പെയ്യാതായി ഇനിയൊരു തുള്ളി പോലും  പെയ്യാനില്ലാതെ ഞാനും  ***** ജീവൻ വെടിഞ്ഞ പ്രണയത്തെ   അടക്കം ചെയ്യാൻ  മനസ്സിലൊരു കുഴികുത്തണം  അതിന്റെ അരികുകളിൽ  നേർത്തനൊമ്പരങ്ങൾകൊണ്ട് ചുവരുതീർക്കണം  പതിയെപ്പതിയെ അലിഞ്ഞുതീരുന്ന  നൊമ്പരങ്ങൾക്കുറപ്പിനായ്   കരച്ചിൽക്കൊണ്ട് നനക്കണം  ഇടക്കിടെ