ചില നേരങ്ങളിലെ പ്രണയ ചിത്രങ്ങള്‍

മായ്ക്കാന്‍ പറ്റാത്ത ചിത്രങ്ങളില്‍
ചിലര്‍ കുറുകെ വരയാറുണ്ട്,
ചിലപ്പോ മനസു കീറിപോകും.
*****
എന്നിൽ നിന്നും 
അടർത്തി മാറ്റിയ 
ഒരു തുണ്ട് മേഘം 
നിന്റെ കൈവെള്ളയിൽ 
ഞെരിച്ച്‌ പെയ്യാതായി
ഇനിയൊരു തുള്ളി പോലും 
പെയ്യാനില്ലാതെ ഞാനും

 *****
ജീവൻ വെടിഞ്ഞ പ്രണയത്തെ  
അടക്കം ചെയ്യാൻ 
മനസ്സിലൊരു കുഴികുത്തണം 
അതിന്റെ അരികുകളിൽ 
നേർത്തനൊമ്പരങ്ങൾകൊണ്ട്
ചുവരുതീർക്കണം 
പതിയെപ്പതിയെ അലിഞ്ഞുതീരുന്ന 
നൊമ്പരങ്ങൾക്കുറപ്പിനായ്  
കരച്ചിൽക്കൊണ്ട് നനക്കണം 
ഇടക്കിടെ

Comments

Popular posts from this blog

നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?