Posts

Showing posts from October 3, 2016

അബ്ബാസ്, നീ എവിടെയാണ്?

Shahzad k Abdul Majeed കുവൈത്തിലായിരുന്നു. ഗള്‍ഫിലെത്തി ആദ്യം ജോലി ലഭിച്ച വര്‍ക്ഷോപ്പിലെ കഠിനദിനങ്ങളിലൊന്ന്. വെയില്‍ കത്തുന്നൊരു നട്ടുച്ചയില്‍നിന്ന് ഒരാള്‍ പെട്ടെന്ന് ഞങ്ങളുടെ വര്‍ക്ഷോപ്പിലേക്ക് പാഞ്ഞുവന്നു. ഇറാഖിയാണ്. കൂടെയുണ്ടായിരുന്നു ആരോ പറഞ്ഞു.  അയാളുടെ തല പൊട്ടി ചോര കുതിച്ചു കൊണ്ടിരുന്നു. മുഖം മുഴവന്‍ രക്തത്തിന്റെ പല പല വൃത്തങ്ങള്‍. ജീവിതം മുഴവന്‍ ഓടിക്കൊണ്ടിരുന്ന തെരുവുനായയെപ്പോലെ അയാള്‍ അണക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ കിതപ്പോടെ നിന്ന്, എന്തോ പറയാന്‍ ശ്രമിക്കുമ്പോഴേക്ക് അയാ്ല തേടി അവര്‍ ഓടിക്കയറി. പൊലീസുകാര്‍. അവരും കിതയ്ക്കുന്നുണ്ടായിരുന്നു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത ലാത്തിയായിരുന്നു  അവരുടെ കൈയില്‍. അവരെ കണ്ടതും കണ്ണുപൊത്തി നിലവിളിച്ചു കൊണ്ടിരുന്നു അയാളുടെ മുട്ടുകാലുകള്‍ക്ക് നേരെ ആ ലാത്തികള്‍ തുരുതുരാ പറന്നു. നിലത്തേക്ക് വീണ അയാളുടെ കാല്‍മുട്ടുകള്‍ അവര്‍ അടിച്ചു പൊട്ടിച്ചു. ചോരയുടെയും നിലവിളികളുടെയും ഇടയിലൂടെ അവരയാളെ റോഡിലേക്ക് വലിച്ചിഴച്ചു. ഇത്തിരി അകലെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലേക്ക് പഴഞ്ചാക്കുപോലെ വലിച്ചെറിഞ്ഞു. വല്ലാത...