Posts

Showing posts from May 2, 2007

നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?

ഒരിക്കലും പ്രണയിക്കാത്ത ഒരു ഭ്രാന്തന്റെ ഞരമ്പു പൊട്ടിയുള്ള നിലവിലിയാണിതു। ഒരറ്റത്തുനിന്ന് ‍മറ്റേഅറ്റത്തേക്ക് പ്രണയത്തിന് ന്നൂല്‍പാതമാ‍ത്രം। അതുപൊട്ടാ‍ന്‍ സംശയത്തിന്റെ ചെറിയ സൂചിമുനയെങ്കിലും മതി। എന്റെ ആകാ‍ശം നിനക്കും സ്വന്തമാകുമ്പോള്‍ നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്? കണ്ണുകള്‍ കൊതിച്ചത് ചെമ്പരത്തി പൂവിന്റെ നെടുകെ ചേതിച്ച ചിത്രമല്ല ِപ്രണയം സ്വപ്നം മരണം കണ്ണുനീര്‍ ചോര പോലെ കട്ടപിടിച്ചൊട്ടിയതാണിവ