Posts

Showing posts from March 29, 2007
ചെറിയ ഇലകളുള്ളൊരു മരചുവട്ടില്‍ അരിപ്രാവെനിക്കൊരു ചിറകു തന്നു. പറക്കാന്‍ ഇരുപ്തു എളുപ്പ വഴികള്‍ എന്ന കൊച്ചു പുസ്ത്കവും. മരചുവട്ടില്‍ എനിക്കൊപ്പമിരുന്നവന്‍ ഞാനറിയതെ ചിറക് സ്വന്തമാക്കി. എളുപ്പവഴികള്‍ പഠിച്ചപ്പോഴേക്കും അവന്‍ പറന്നു തുടങ്ങിയിരുന്നു.
വിലുമ്പിമരത്തിന്റെ ഉച്ചിയില്‍ അവള്‍ക്കായി വിലുമ്പി പറിക്കാന്‍ കയറിയതായിരുന്നു ആദ്യത്തെ അറിയപെട്ട സാഹസം, അന്നത്തെ അടിയുടെ പാടില്‍ അവളുടെ കണ്ണീര്‍ വീണത് ആദ്യത്തെ അനുതാപം. മത്സരിച്ച് പുഴ നീന്തി അക്കരെ ചെന്നപ്പൊ ആദ്യത്തെ ആരധന. ആരാധന വീട്ടുകാരറിഞ്ഞപ്പോ ആദ്യത്തെ വിലക്ക്. നാ‍ടകത്തിലെ കാമുകിയെ കെട്ടിപിടിച്ചതിനു ആദ്യത്തെ പിണക്കം. പെണ്ണുകാണാന്‍ പയ്യന്‍ വന്നന്ന് ഉപേക്ഷിക്കലേ എന്ന് ആദ്യത്തെ ആലിംഗനം. തിരിച്ചയച്ചപ്പോ ആദ്യമായ് കര‍ഞ്ഞുവോ! അവസാമായ് കാണാനായ് ‍വിലുമ്പിമരത്തിന്റെ ഉച്ചിയില്‍ ആദ്യത്തെ കാത്തിരിപ്പ്!!!