നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?
ഒരിക്കലും പ്രണയിക്കാത്ത
ഒരു ഭ്രാന്തന്റെ
ഞരമ്പു പൊട്ടിയുള്ള
നിലവിലിയാണിതു।
ഒരറ്റത്തുനിന്ന്
മറ്റേഅറ്റത്തേക്ക്
പ്രണയത്തിന്
ന്നൂല്‍പാതമാത്രം।
അതുപൊട്ടാന്‍
സംശയത്തിന്റെ
ചെറിയ
സൂചിമുനയെങ്കിലും മതി।
എന്റെ ആകാശം
നിനക്കും സ്വന്തമാകുമ്പോള്‍
നക്ഷത്രങ്ങള്‍
പങ്കുവെക്കുന്നതെന്തിന്?
കണ്ണുകള്‍ കൊതിച്ചത്
ചെമ്പരത്തി പൂവിന്റെ
നെടുകെ ചേതിച്ച
ചിത്രമല്ല
ِപ്രണയം
സ്വപ്നം
മരണം
കണ്ണുനീര്‍
ചോര പോലെ
കട്ടപിടിച്ചൊട്ടിയതാണിവ
ഒരു ഭ്രാന്തന്റെ
ഞരമ്പു പൊട്ടിയുള്ള
നിലവിലിയാണിതു।
ഒരറ്റത്തുനിന്ന്
മറ്റേഅറ്റത്തേക്ക്
പ്രണയത്തിന്
ന്നൂല്‍പാതമാത്രം।
അതുപൊട്ടാന്‍
സംശയത്തിന്റെ
ചെറിയ
സൂചിമുനയെങ്കിലും മതി।
എന്റെ ആകാശം
നിനക്കും സ്വന്തമാകുമ്പോള്‍
നക്ഷത്രങ്ങള്‍
പങ്കുവെക്കുന്നതെന്തിന്?
കണ്ണുകള്‍ കൊതിച്ചത്
ചെമ്പരത്തി പൂവിന്റെ
നെടുകെ ചേതിച്ച
ചിത്രമല്ല
ِപ്രണയം
സ്വപ്നം
മരണം
കണ്ണുനീര്‍
ചോര പോലെ
കട്ടപിടിച്ചൊട്ടിയതാണിവ
Comments
ഇനിയുമെഴുതൂ
നീ എന്നരുകിലുണ്ടായിരുന്നെങ്കിലെന്നു
ഞാനിന്നു ദാഹിക്കുന്നും,മോഹിക്കുന്നു
ഒരു കണ്ണൂനീരിന്റെ തുള്ളിയിലെങ്കിലും
അലിഞ്ഞില്ലാതവുമോ നീ എന്നെങ്കിലും?
കടത്തനാട്ടുകാരുടെ ശബ്ദകോശത്തില്‍ വാക്കുകളുടെ ധാരാളിത്തവും നാട്ടുനാവിന്‍ തുമ്പുകളില്‍ അവയുടെ ധ്റ്തിയുമാണ്. ഞ്ഞ് വേം പോയിവാ, ഓന്‍ കീഞ്ഞ് പാഞ്ഞ് എന്നിങ്ങനെ...
അനക്കം എന്നതിന് തന്നെ ശബ്ദത്തിന്‍റേതും ചലനത്തിന്‍റേതുമായി രണ്ടുണ്ട് അര്‍ത്ഥം;
ഓനെന്നോട് അനങ്ങുന്നില്ല ഓനാട്ന്ന് അനങ്ങീക്കില്ല-
ഒന്നും മിണ്ടിയില്ലെന്നും നിന്ന നില്‍ പിലാണെന്നും.
അനക്കം
നിശ്ശബ്ദതയില്‍ നിന്നും നിശ്ചലതയില്‍ നിന്നും
ഒരു വിടുതലാണ്` ഞങ്ങള്‍ക്ക്
കോരപ്പുഴക്കിപ്പുറത്തു നിന്ന് ചിലത്
ആളെ അറിയിക്കാന്‍ അനക്കം എന്നൊരു ബ്ലോഗ് ഉണ്ടാക്കീരുന്നു....
നിന്‍റെ അനക്കം കണ്ടതോടെ അത് വേണ്ട എന്നു വച്ചു
ഇങ്ങനെ ഒരു സ്മൈലി മാത്രം ഇടുന്നത് വേറൊന്നും എഴുതാന്‍ ഇല്ലാഞ്ഞിട്ടല്ല... അറിയാഞ്ഞിട്ടാണ് കേട്ടോ...