വിലുമ്പിമരത്തിന്റെ ഉച്ചിയില്‍
അവള്‍ക്കായി
വിലുമ്പി പറിക്കാന്‍ കയറിയതായിരുന്നു
ആദ്യത്തെ അറിയപെട്ട സാഹസം,
അന്നത്തെ അടിയുടെ പാടില്‍
അവളുടെ കണ്ണീര്‍ വീണത്
ആദ്യത്തെ അനുതാപം.
മത്സരിച്ച് പുഴ നീന്തി അക്കരെ ചെന്നപ്പൊ
ആദ്യത്തെ ആരധന.
ആരാധന വീട്ടുകാരറിഞ്ഞപ്പോ
ആദ്യത്തെ വിലക്ക്.
നാ‍ടകത്തിലെ കാമുകിയെ കെട്ടിപിടിച്ചതിനു
ആദ്യത്തെ പിണക്കം.
പെണ്ണുകാണാന്‍ പയ്യന്‍ വന്നന്ന്
ഉപേക്ഷിക്കലേ എന്ന്
ആദ്യത്തെ ആലിംഗനം.
തിരിച്ചയച്ചപ്പോ ആദ്യമായ് കര‍ഞ്ഞുവോ!
അവസാമായ് കാണാനായ്
‍വിലുമ്പിമരത്തിന്റെ
ഉച്ചിയില്‍ ആദ്യത്തെ കാത്തിരിപ്പ്!!!

Comments

salimclt said…
touching....english is not enogh to tell about the words...
malayalathil parayam, hridayasparshi....
ormakalilevideyo udakkinilkunna bilumbi maram...
adhunikathayude thirakkil manjupokunna bilumbi maram...

Popular posts from this blog

നക്ഷത്രങ്ങള്‍ പങ്കുവെക്കുന്നതെന്തിന്?